തീവ്ര നിലപാടുകളുള്ള ചില 'യുവാക്കള്‍' താലിബാനില്‍ ചേരുന്നതിനായി ബംഗ്ലദേശില്‍നിന്ന് ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കുന്നെന്ന മുന്നറിയിപ്പുമായി ധാക്ക പൊലീസ് കമ്മിഷണര്‍. ഇതിനു പിന്നാലെ ഇന്ത്യ- ബംഗ്ലദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷ വര്‍ധിപ്പിച്ചു.ഏതു വിധേനയും അഫ്ഗാനിസ്ഥാനിലെത്താനാണു തീവ്രവാദപരമായ നിലപാടുകളുള്ള ചില യുവാക്കളുടെ ശ്രമം. എത്രപേരുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് അറിയില്ല'– ധാക്ക പൊലീസ് കമ്മിഷനര്‍ ഷെഫീഖുല്‍ ഇസ്ലാം പറഞ്ഞു. 'സേന ജാഗരൂകരാണ്. താലിബാനില്‍ ചേരാനായി ഇന്ത്യയിലൂടെ നുഴഞ്ഞു കയറിയതിന് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല,' ബിഎസ്എഫിന്റെ ദക്ഷിണ ബംഗാള്‍ അതിര്‍ത്തിയിലെ ഡിഐജി എസ്.എസ്. ഗുലേറിയ പ്രതികരിച്ചു.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതില്‍ ആവേശം കൊള്ളുന്ന ചില യുവാക്കള്‍ ഉണ്ടെന്നു ബംഗ്ലദേശ് അധികാരികള്‍ നേരത്തേതന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ ഗൗരവമായി നോക്കിക്കാണുകയാണെന്നാണു ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വീസ ലഭിക്കാന്‍ എളുപ്പമായതിനാലാണു ബംഗ്ലദേശിലെ യുവാക്കള്‍ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. 20 വര്‍ഷങ്ങള്‍ക്കു മുന്‍പു ബംഗ്ലദേശിലെ ഒട്ടേറെ യുവാക്കള്‍ താലിബാനില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്കു പോയിരുന്നു. അതേസമയം, ഭരണകാര്യങ്ങള്‍ക്കായി താലിബാന്‍ വിവിധ സമിതികള്‍ക്ക് രൂപം നല്‍കി. ആഭ്യന്തര സുരക്ഷ, സാമ്പത്തിക പ്രതിസന്ധി എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് സമിതികള്‍ രൂപീകരിച്ചത്. നാറ്റോ സഖ്യത്തിന്റെ വിദേശകാര്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം താലിബാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അക്രമം അവസാനിപ്പിക്കാനും ആഭ്യന്തര സുരക്ഷ ഉറപ്പാക്കാനും നാറ്റോ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.അതിനിടെ വിദേശികളെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. രാജ്യം വിടുന്നതിന് മുമ്പ് ചിലരെ ചോദ്യം ചെയ്യുന്നുണ്ട്. അത് തുടരുമെന്നും താലിബാന്‍ അറിയിച്ചു. 150 ഇന്ത്യക്കാരെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയക്കുകയാരിന്നു.
#worldnews #taliban #afghanistanwar #terrorists
0 Comments