ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി ഇന്ത്യൻ അഭിമാനമായി മാറിയ മീര ഭായ് ചാനു ഇനി അഡിഷണൽ സൂപ്രണ്ട് ഓഫ് പൊലീസ്. ഒളിമ്പിക് നേട്ടത്തിന് പിന്നാലെ, മണിപ്പൂർ സർക്കാർ ചാനുവന് അഡിഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് പദവി പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം ചാനുവിന് രണ്ട് കോടി രൂപ പാരിതോഷികം സമ്മാനിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ സ്ഥാനക്കയറ്റം നൽകുമെന്നും മന്ത്രി അറിയിച്ചു. റെയിൽവേ മന്ത്രിയുടെ ഓഫീസിൽ വെച്ചാണ് രണ്ട് കോടിയുടെ പാരിതോഷികം മീരാബായി ചാനുവിന് കൈമാറിയത്.കഴിവും കഠിനാധ്വാനവും കാരണം ലോകത്തെ കോടിക്കണക്കിന് ആളുകൾക്കാണ് മീരാബായി ചാനു പ്രചോദനമാവുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്കായി ജയങ്ങൾ തുടരൂ എന്നും മന്ത്രി ട്വിറ്ററിൽ കുറിച്ച ആശംസാ സന്ദേശത്തിൽ പറഞ്ഞു. 49 കിലോ വിഭാഗത്തിലാണ് ടോക്യോയിൽ മീര വെള്ളി മെഡൽ സ്വന്തമാക്കിയത്. 2000 ഒളിംപിക്സിൽ കർണം ല്ലേശ്വരി വെങ്കലത്തിൽ മുത്തമിട്ടതിന് ശേഷം ഭാരദ്വോഹനത്തിൽ ആദ്യമായാണ് ഒരു താരം ഒളിംപിക്സിൽ മെഡൽ നേടുന്നത്. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി രണ്ടു ദിവസത്തിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ചൈനയുടെ സിഹുയി ഹൂ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമായി. ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയ സിഹുയി ഹൂ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിയിക്കപ്പെട്ടാൽ ഈയിനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാഭായി ചാനുവിന് അത് സ്വർണമായി ഉയർത്താനാകും. മൊത്തം 210 കിലോ ഉയർത്തിയാണ് സിഹുയി ഹൂ സ്വർണം നേടിയത്. ഇന്ത്യൻ താരം നേടിയതാകട്ടെ 202 കിലോയാണ്. സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൂവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഒളിംപിക്സിന് മുമ്പ് കായികതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ഈ പരിശോധനയിലെ ഫലം പ്രതികൂലമായതിനാലാകാം വീണ്ടും പരിശോധനയെന്നും സൂചനയുണ്ട്.സ്നാച്ചിൽ 94 കിലോഗ്രാം എന്ന പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച സിഹു, ക്ലീൻ ആന്റ് ജെർക്കിൽ 116 കിലോയുമായി മറ്റൊരു ഒളിമ്പിക് റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്തു. സ്നാച്ചിൽ മിരാബായ് 87 ഉം ക്ലീൻ ആന്റ് ജെർക്കിൽ 115 ഉം ഉയർത്തി. അവസാന ശ്രമത്തിൽ 117 കിലോ ഉയർത്തിയെങ്കിലും മിരാഭായിക്ക് ലിഫ്റ്റ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല
#MirabaiChanu #TokyoOlympics #KeralaKaumudinews
0 Comments