ആകാംഷകള്‍ക്കൊടുവില്‍ ഓണം ബമ്ബറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് ഉറപ്പിച്ചു. സമ്മാനം അടിച്ച ടിഇ 645465 ടിക്കറ്റ് ജയപാലന്‍ കനറാ ബാങ്ക് ശാഖയില്‍ സമര്‍പ്പിച്ചു. ഓട്ടോ ഡ്രൈവറായ ജയപാലന്‍ സെപ്റ്റംബര്‍ 10നാണ് ടിക്കറ്റ് എടുത്തത്.
തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജന്‍സിയില്‍ നിന്ന് തന്നെയാണ് ടിക്കറ്റ് എടുത്തതും. 5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ലോട്ടറി എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് വാര്‍ത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. പത്രം വരുന്നത് വരെ കാത്തിരുന്ന ശേഷമാണ് ബന്ധുക്കളോട് പറഞ്ഞതെന്നും ജയപാലന്‍ പറഞ്ഞു.
നേരത്തെ ഓണം ബംപര്‍ അടിച്ചുവെന്ന അവകാശവാദവുമായി ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ വയനാട് സ്വദേശി സെയ്തലവി രംഗത്തെത്തിയിരുന്നു.
#thiruvonambumperlottery #jayapalan #keralalotterywinner
0 Comments