കൊവിഡ് 19 വൈറസ് സാന്നിധ്യം കണ്ടെത്തിയത് മുതല്‍ ചൈനയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കകളുയര്‍ത്തുന്നതാണ്. രോഗ വ്യാപനകാലത്ത് ചൈന സ്വീകരിച്ച ചില അടച്ചിടല്‍ തന്ത്രങ്ങള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. അതിന് പുറകെ പ്രകൃതിക്ഷോഭം കാര്യമായ നാശനഷ്ടം വരുത്തിയതും ഭക്ഷ്യക്ഷാമത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ചൈനയില്‍ നിന്ന് പുറത്ത് വന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ കീഴില്‍ മുതലാളിത്ത - ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന ചൈനയില്‍ നിന്ന് പുറത്ത് വരുന്നതിനെക്കാള്‍ കൂടുതല്‍ വലിയ പ്രശ്നങ്ങളാണ് രാജ്യത്ത് സംഭവിക്കുന്നതെന്ന സംശയം ഇപ്പോള്‍ അന്താരാഷ്ട്രാ നിരീക്ഷകരും ഉയര്‍ത്തുന്നു. ഏറ്റവും ഒടുവിലായി, ജനങ്ങള്‍ അടിയന്തരമായി അവശ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലാണ് ലോകത്തിന്‍റെ ശ്രദ്ധ. സര്‍ക്കാര്‍ ഉത്തരവിന് പുറകെ ചൈനയില്‍ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനം നെട്ടോട്ടമോടുകയാണെന്ന് സാമൂഹ്യമാധ്യങ്ങളിലെ പ്രതികരണങ്ങളും സൂചിപ്പിക്കുന്നു. അതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ ചൈന, തായ്‍വാനെ അക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന കിംവദന്തിയും പരന്നു. സാധനവില വീണ്ടും കുത്തനെ ഉയര്‍ന്നു.
#covidchina #covidupdates #keralakaumudinews
0 Comments