China to seize Uganda’s Entebbe airport after loan default? | KeralaKaumudi

China to seize Uganda’s Entebbe airport after loan default? | KeralaKaumudi

യുഗാണ്ടയുടെ ഏയര്‍പോര്‍ട്ട് ചൈന പിടിച്ചെടുത്തു?

015ല്‍ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ വിചിത്ര വ്യവസ്ഥകള്‍ മൂലം ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലെ ഏക എയര്‍പോര്‍ട്ടായ എന്റെബേ വിമാനത്താവളം ചൈനയ്ക്ക് ലഭിക്കുമെന്ന സ്ഥിതിയില്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പിന്നാക്ക സാമ്പത്തികവ്യവസ്ഥയുള്ള രാജ്യങ്ങള്‍ക്കു വന്‍തുക ലോണ്‍ നല്‍കി അവിടങ്ങളിലെ പ്രതിരോധപരവും നയതന്ത്രപരവുമായ കേന്ദ്രങ്ങള്‍ കൈയടക്കുന്ന ചൈനീസ് ഡെ്ര്രബ് ട്രാപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമായാണു സംഭവം നിരീക്ഷകരാല്‍ വിലയിരുത്തപ്പെടുന്നത്.
2015 നവംബര്‍ 17നാണു യുഗാണ്ടന്‍ സര്‍ക്കാര്‍, ചൈനയുടെ എക്സ്‌പോര്‍ട് ഇംപോര്‍ട് ബാങ്കില്‍ നിന്ന് 21 കോടി യുഎസ് ഡോളര്‍ 20 വര്‍ഷത്തേക്ക് കടമെടുത്തത്. യുഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണു കരാറില്‍ ഒപ്പുവച്ചത്. എന്റബേ വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തില്‍ വികസിപ്പിക്കുക എന്നതായിരുന്നു യുഗാണ്ടയുടെ ലക്ഷ്യം.എന്നാല്‍ കരാറില്‍ ചൈന ഉള്‍പ്പെടുത്തിയ 13 വ്യവസ്ഥകള്‍ വിമാനത്താവളത്തിനു മേല്‍ അവര്‍ക്ക് നിര്‍ണായക അവകാശങ്ങള്‍ നല്‍കുന്നതാണ്. രാജ്യാന്തര ഇമ്യൂണിറ്റി വ്യവസ്ഥകള്‍ ഒഴിവാക്കി ചിട്ടപ്പെടുത്തിയ കരാര്‍ പ്രകാരം ലോണിനു മേല്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന പക്ഷം എയര്‍പോര്‍ട്ട് ചൈനീസ് കൈവശാവകാശത്തില്‍ പോകുന്നതിനെ സാധൂകരിക്കുന്നു. അതുകൂടാതെ അനുവദിച്ച ലോണ്‍ തുകയുടെ ക്രയവിക്രയവും ചൈനീസ് ബാങ്കിന്റെ മാത്രം അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.ഈ വ്യവസ്ഥകള്‍ ഒഴിവാക്കി കരാര്‍ പരിഷ്‌കരിക്കണമെന്ന യുഗാണ്ടയുടെ ആവശ്യം ചൈന തുടരെത്തുടരെ നിരാകരിച്ചെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രസിഡന്റ് യോവേരി മൂസവേനിയുടെ നേതൃത്വത്തിലുള്ള യുഗാണ്ടന്‍ സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. യുഗാണ്ടന്‍ രാഷ്ട്രീയത്തിലെ അതികായനായ മൂസവേനി അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ പോലും സംഭവം വഴി വയ്ക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.കഴിഞ്ഞ മാര്‍ച്ചില്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ചൈനയെ മനംമാറ്റാനുമായി ഒരു നയതന്ത്രസംഘത്തെ ബെയ്ജിങ്ങിലേക്ക് യുഗാണ്ടന്‍ സര്‍ക്കാര്‍ അയച്ചെങ്കിലും അവരുടെ വാദങ്ങള്‍ ചെവികൊള്ളാന്‍ ചൈന തയാറായതേയില്ല.കഴിഞ്ഞയാ ഴ്ച യുഗാണ്ടന്‍ ധനമന്ത്രി മറ്റീയ കസൈജ വിഷയം സംബന്ധിച്ച് പാര്‍ലമെന്റില്‍ കുറ്റസമ്മതം നടത്തിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ ധൃതി പിടിച്ച് അംഗീകരിച്ചത് വലിയ തെറ്റായിപ്പോയെന്നും അദ്ദേഹം പശ്ചാത്തപിച്ചു.രാജ്യതലസ്ഥാനമായ കംപാലയില്‍ നിന്നു 43 കിലോമീറ്റര്‍ മാറി, വിക്ടോറിയ തടാകക്കരയില്‍ 1972ല്‍ സ്ഥാപിച്ച എന്റബേ രാജ്യാന്തരവിമാനത്താവളം യുഗാണ്ടയുടെ ഏക രാജ്യാന്തരവിമാനത്താവളവും വര്‍ഷത്തില്‍ 20 ലക്ഷത്തോളം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതുമായ എയര്‍പോര്‍ട്ടാണ്. ഇതിന്റെ നിയന്ത്രണം ചൈനീസ് കൈകളിലായാല്‍ യുഗാണ്ടന്‍ വ്യോമഗതാഗത മേഖലയുടെ നടുവൊടിക്കുന്ന നീക്കമായിരിക്കും അത്. ലോണ്‍ തുക കൈപ്പറ്റിയ ശേഷമുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ മുക്കാല്‍ ഭാഗവും എയര്‍പോര്‍ട്ടില്‍ നടത്തിക്കഴിഞ്ഞു. രണ്ടു റണ്‍വേകളും പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. അടുത്തവര്‍ഷം ഡിസംബറോടെ എയര്‍പോര്‍ട്ട് പൂര്‍ണവികസനം നേടുമെന്നാണു പ്രതീക്ഷിക്കുന്നത്. എയര്‍പോര്‍ട്ട് പൂര്‍ണമായും പ്രവര്‍ത്തനനിരതമായാല്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നു ലോണ്‍ പൂര്‍ണമായി അടച്ച് പ്രശ്നത്തില്‍ നിന്നു തലയൂരാമെന്നാണു യുഗാണ്ടന്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ധനം ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് പണം കടംകൊടുത്ത് അവര്‍ക്കു മേല്‍ ആധിപത്യം നേടുന്ന ഡെ്ര്രബ് ട്രാപ് ഡിപ്ലോമസി അഥവാ കടക്കെണി നയതന്ത്രം ചൈനയുടെ വിദേശകാര്യ തന്ത്രങ്ങളിലെ പ്രധാന ആയുധമാണ്. പസിഫിക് ദീപരാഷ്ട്രമായ ടോംഗയ്ക്ക് ചൈന 2006ല്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി നല്‍കിയ ലോണ്‍ 2013 2014 കാലയളവില്‍ ആ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചു. ടോംഗയുടെ ജിഡിപിയുടെ 44 ശതമാനവും ലോണ്‍ തിരിച്ചടവിനായി മാറ്റി വയ്‌ക്കേണ്ടി വന്നു. 2018ല്‍ അക്കാലത്തെ യുഎസ് ആഭ്യന്തര സെക്രട്ടറിയായ മൈക് പോംപെയോ ചൈനയുടെ ഇത്തരം നിലപാടുകളെ നിശിതമായി വിമര്‍ശിക്കുകയും കൈക്കൂലി ഉപയോഗിച്ചാണ് പല രാജ്യങ്ങളെയും ചൈന കടക്കെണിയില്‍ പെടുത്തുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ചൈനയ്ക്ക് ഏറ്റവും താല്‍പര്യമുള്ള പസിഫിക്, ആഫ്രിക്കന്‍ മേഖലകളില്‍ നയപരവും പ്രതിരോധപരവുമായ ആധിപത്യത്തിനായാണ് ഇതുപയോഗിക്കുന്നതെന്നും അഭ്യൂഹമുണ്ട്. പ്രകൃതി സമ്പന്നമായ കോംഗോ, റവാണ്ട, കെനിയ, തെക്കന്‍ സുഡാന്‍, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളുടെ സമീപരാജ്യമായ യുഗാണ്ടയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യം ചൈന കല്‍പിക്കുന്നുണ്ട്.

#EntebbeAirport #Uganda #KeralaKaumudinews

Kerala Political newsMalayalam breaking newsKerala news

Post a Comment

0 Comments