
മഴയും വെയിലും വന്നുപോയികൊണ്ടേ ഇരുന്നു. ദൂരെ പുഴയുടെ അക്കരെ ആയിരുന്നു കപ്പ കൃഷി തോട്ടം. അവിടെ എത്തിയപ്പോ കൂർക്ക തൈ നടുന്ന സുഭാഷിണി അമ്മായിയെ കണ്ടു. കുറച്ച് നേരം അമ്മായിയെ സഹായിച്ചു കൂടെ കൂടി. പിന്നെ കപ്പ പറിക്കാൻ പോയി. തിരികെ കടവിലെത്തിയപ്പോഴേക്കും മഴ വന്നുതുടങ്ങിരിരുന്നു. മഴയെ ഇഷ്ടപെടുന്ന എനിക്ക് തീർത്തും മനോഹരമായ അന്തരീക്ഷമായിരുന്നു അത്. വളരെ വേഗത്തിൽ വഞ്ചി തുഴഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും. മഴയുടെ ശക്തി കൂടി. നമി മനോഹരമായ മൺ പത്രങ്ങൾ അലങ്കരിക്കുന്ന ചിത്രപണിയിലായിരുന്നു. എന്നാലും എന്നെ സഹായിക്കാൻ അവൾ ഓടി വന്നു. ഞണ്ടാരിൽ കുടുങ്ങിയ വലിയൊരു ഞണ്ടിനെ അവൾ എന്നെ ഏൽപ്പിച്ചു... അടുക്കളയിൽ തിരക്കിട്ട പണിയിൽ ഏർപ്പെടും മുൻപേ കപ്പ അടുപ്പിൽ ചുട്ടെടുത്തു നാളികേരവും കശുവണ്ടി പരിപ്പും തേനും ചേർത്ത് ഒരു നല്ല മധുരപലഹാരം നമിക്ക് ഉണ്ടാക്കി കൊടുത്തു.
ഞണ്ടുകറി ഇഷ്ടമില്ലാത്തവർ വളരെ കുറവല്ലേ.. അതും നമ്മുടെ കേരളത്തിന്റെ തന്നതായ ശൈലിയിൽ വച്ചുണ്ടാക്കിയാൽ. ഞണ്ടുകറിയുണ്ടെങ്കിൽ രണ്ടു കറി വേണ്ട എന്നാണല്ലോ... നാളികേരവും മല്ലിയും മുളകും വറുത്തരച്ച ഞണ്ടുകറിയും, ഞണ്ട് മസാലയും ഒപ്പം കപ്പ ഇഷ്റ്റുവും. ഊണിനു കൈകഴുകി വന്നിരുന്ന നമിയുടെ മുഖത്ത് മുൻപൊന്നും കാണാത്ത ഒരുത്സാഹം. അത് നമ്മുടെ കേരളത്തിന്റെ പരമ്പരാഗതമായ രുചിക്കൂട്ടിൽ നമ്മുടെ പൂർവികന്മാർ തന്ന സൗഭാഗ്യമായി കരുതുന്നു.
ഊണിനു ശേഷം കപ്പകൊണ്ടൊരു പായസം. വളരെ രുചികരമായ ഒരു വിഭവം തന്നെ ആയിരുന്നു അത്. പായസം കഴിക്കാൻ നമിയുടെ കൂടെ വാവയും ഉണ്ടായിരുന്നു. അവരത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ തന്നെ എന്റെ മനസും നിറഞ്ഞു...
അപ്പോഴും ഒരു പുഞ്ചിരിയോടെ പുഴ ഒഴുകികൊണ്ടേയിരുന്നു...
With Love BinC❤️
....................................................................................................................
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : wetland2021@gmail.com
Credits: DK Creations
#keralatraditional#food#culture#festivals#kappaandcrab
0 Comments